Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KingHaraldV

നോ​ർ​വേ രാ​ജാ​വ് ഹ​രാ​ൾ​ഡ് അ​ഞ്ചാ​മ​ൻ അ​ന്ത​രി​ച്ചു; വി​ട​വാ​ങ്ങി​യ​ത് 35 വ​ർ​ഷം രാ​ജ്യ​ത്തെ ന​യി​ച്ച ഭ​ര​ണാ​ധി​കാ​രി

ഓ​സ്ലോ: നോ​ർ​വേ രാ​ജാ​വ് ഹ​രാ​ൾ​ഡ് അ​ഞ്ചാ​മ​ൻ (89) അ​ന്ത​രി​ച്ചു. യൂ​റോ​പ്പി​ലെ നി​ല​വി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ളി​ൽ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വ്യ​ക്തി​യാ​യി​രു​ന്നു ഹ​രാ​ൾ​ഡ് അ​ഞ്ചാ​മ​ൻ. 35 വ​ർ​ഷം നീ​ണ്ടു​നി​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭ​ര​ണ​ത്തി​നാ​ണ് ഇ​തോ​ടെ അ​ന്ത്യ​മാ​യ​ത്.

1937ലാ​ണ് ഹ​രാ​ൾ​ഡ് ജ​നി​ച്ച​ത്. ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​കാ​ല​ത്ത് ജ​ർ​മ​നി നോ​ർ​വേ ആ​ക്ര​മി​ക്കു​മ്പോ​ൾ മൂ​ന്ന് വ​യ​സാ​യി​രു​ന്നു പ്രാ​യം. യു​ദ്ധ​കാ​ല​ത്ത് പി​താ​വ് ഓ​ലാ​വ് രാ​ജ​കു​മാ​ര​നും മു​ത്ത​ച്ഛ​ൻ ഹാ​ക്കോ​ൺ ഏ​ഴാ​മ​ൻ രാ​ജാ​വും ല​ണ്ട​നി​ൽ ക​ഴി​യ​വെ നോ​ർ​വേ​യു​ടെ ഭ​ര​ണ​കാ​ര്യ​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു.

ഇ​തി​നി​ടെ ഹ​രാ​ൾ​ഡും കു​ടും​ബ​വും യു​ദ്ധ​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ന്ന​തി​നാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​യി. ബാ​ല്യ​കാ​ല​ത്തി​ന്‍റെ ഒ​രു ഭാ​ഗം അ​വി​ടെ അ​ഭ​യാ​ർ​ത്ഥി​യാ​യാ​ണ് അ​ദ്ദേ​ഹം ക​ഴി​ഞ്ഞ​ത്. യു​ദ്ധാ​ന​ന്ത​രം നോ​ർ​വേ​യി​ൽ തി​രി​ച്ചെ​ത്തി​യ ഹ​രാ​ൾ​ഡ് ഓ​ക്സ്ഫോ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് വി​ദ്യാ​ഭ്യാ​സം നേ​ടി.

1991 ലാ​ണ് ഹ​രാ​ൾ​ഡ് അ​ഞ്ചാ​മ​ൻ നോ​ർ​വേ​യു​ടെ രാ​ജാ​വാ​യി അ​ധി​കാ​ര​മേ​റ്റ​ത്. ജ​ന​ങ്ങ​ളു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യ ഭ​ര​ണാ​ധി​കാ​രി​യെ​ന്ന നി​ല​യി​ൽ രാ​ജ്യ​ത്ത് ശ്ര​ദ്ധേ​യ​നാ​യി. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ടി​രു​ന്നെ​ങ്കി​ലും അ​ടു​ത്ത കാ​ലം​വ​രെ ഔ​ദ്യോ​ഗി​ക ചു​മ​ത​ല​ക​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു.

Latest News

Corehub Up